Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Cambodia

ഓപ്പറേഷന്‍ കംബോഡിയ; 'ഒ​​​​രാ​​​​ളെ ക​​​​ട​​​​ത്താൻ മൂ​​​​ന്നു ല​​​​ക്ഷം'

കൊ​​​​ച്ചി: കം​​​​ബോ​​​​ഡി​​​​യ​​​​യി​​​​ലെ സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പ് റാ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ക്കു​​​​വേ​​​​ണ്ടി ഒ​​​​രാ​​​​ളെ ക​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് മു​​​​ഖ്യ​​​​പ്ര​​​​തി പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ വാ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​ത് മൂ​​​​ന്ന് ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ. ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ 3,000 ഡോ​​​​ള​​​​റാ​​​​ണ് ത​​​​നി​​​​ക്കും സം​​​​ഘ​​​​ത്തി​​​​നും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് ഇ​​​​യാ​​​​ൾ മൊ​​​​ഴി ന​​​​ല്‍കി.

ഇ​​​​തി​​​​ല്‍ സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ള്‍ക്ക് വീ​​​​തി​​​​ച്ച​​​​തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ര​​​​ണ്ട് ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ​​​​യാ​​​​ണ് അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. നൂ​​​​റാേ​​​​ളം പേ​​​​രെ ഇ​​​​യാ​​​​ള്‍ കം​​​​ബോ​​​​ഡി​​​​യ​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​താ​​​​യാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ മൂ​​​​ന്ന് കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ ചൈ​​​​നീ​​​​സ് റാ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

ഈ ​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ പാ​​​​ല​​​​ക്കാ​​​​ട്ട് 40 സെ​​​​ന്‍റ് സ്ഥ​​​​ലം വാ​​​​ങ്ങി​​​​യ​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ മ​​​​റ്റെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും ഇ​​​​യാ​​​​ള്‍ ഭൂ​​​​മി വാ​​​​ങ്ങി​​​​ച്ചി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍റെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

ചൈ​​​​നീ​​​​സ് റാ​​​​ക്ക​​​​റ്റി​​​​ലെ സ്ത്രീ​​​​യു​​​​മാ​​​​യി ചേ​​​​ര്‍ന്നാ​​​​ണ് ഇ​​​​യാ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ചൈ​​​​നീ​​​​സ് പൗ​​​​ര​​​​യാ​​​​യ സ്ത്രീ ​​​​വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പ് റാ​​​​ക്ക​​​​റ്റ് ന​​​​ട​​​​ത്തി വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​നെ മൂ​​​​ന്ന് ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ലീ​​​​സി​​​​ന് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ കി​​​ട്ടി​​​യ​​​​ത്. കിം​​​​ഗ് എ​​​​ന്ന വി​​​​ളി​​​​പ്പേ​​​​രി​​​​ല്‍ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ചൈ​​​​നീ​​​​സ് പൗ​​​​ര​​​​ന്‍ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന റാ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

മാ​​​​ട്രി​​​​മോ​​​​ണി​​​​യ​​​​ല്‍ സൈ​​​​റ്റി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട ഡോ​​​​ക്‌​​​ട​​​​റി​​​​ല്‍നി​​​​ന്ന് 37 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യ കേ​​​​സി​​​​ലാ​​​​ണ് അ​​​​ബ്‌​​​​ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ കം​​​​ബോ​​​​ഡി​​​​യ’ എ​​​​ന്ന പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്വേ​​​​ഷ​​​​ണം.

Latest News

Corehub Up